കണ്ണൂർ: ട്രെയിൻ തട്ടി നേപ്പാൾ സ്വദേശി മരിച്ചു. പ്രീതം (35) ആണ് മരിച്ചത്. താഴെചൊവ്വയിലെ മൈഡൻ ഫെസിലിറ്റി മാനേജ്മെന്റിൽ ഹൗസ് കീപ്പിംഗ് ജീവനക്കാരനായിരുന്നു. താഴെചൊവ്വ ഗേറ്റിന് സമീപമാണ് ജനശതാബ്ദി എക്സ്പ്രസ് തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. ടൗൺ പൊലിസ് സ്ഥലത്തെത്തി മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.